top of page

ANNUAL DISTRICT KARATE CHAMPIONSHIP 2023-24

തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെ ഈ വർഷത്തെ ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് ആറ്റിങ്ങൽ ശ്രീപാദം ഇൻഡോർ സ്‌റ്റേഡിയത്തിൽ കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലായി സംഘടിപ്പിച്ചു. സീനിയർ ചാമ്പ്യൻഷിപ്പ് ഓ എസ് അംബിക MLA യും ജൂനിയർ ചാമ്പ്യൻഷിപ്പ് KOA പ്രസിഡൻ്റ് വി എസ് സുനിൽ കുമാറും സബ് ജൂനിയർ ചാമ്പ്യൻഷിപ്പ് നഗരസഭാദ്ധ്യക്ഷ അഡ്വ: എസ് കുമാരിയും ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് എസ് എസ് സുധീർ, കേരളാ കരാട്ടെ അസോസിയേഷൻ പ്രസിഡൻ്റ് എസ് രഘുകുമാർ, ജില്ലാ ഒളിംപിക് അസോസിയേഷൻ സെക്രട്ടറി വിജു വർമ്മ, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം ലാലു, തുടങ്ങിയവർ പങ്കെടുത്തു. വിൻസൻ്റ് ഫ്രാൻസിസ് ജില്ലാ സ്പോർട്സ് കൗൺസിൽ നിരീക്ഷകനായും പങ്കെടുത്തു. ജില്ലയിലെ അംഗീകൃത ക്ളബ്ബുകളിൽ നിന്നും മാത്രമല്ല വ്യക്തിഗത രജിസ്ട്രേഷൻ വഴിയും മത്സരാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാൻ അവസരം നൽകുകയുണ്ടായി. അറുന്നൂറിൽ പരം കരാട്ടെ കായിക താരങ്ങൾ വിവിധ പ്രായ വിഭാഗങ്ങളിൽ മാറ്റുരച്ചു.

ഈ വർഷം ജില്ലാ ചാമ്പ്യൻഷിപ്പിന് വിപുലമായ ഒരുക്കങ്ങളാണ് സംഘാടകരായ ജില്ലാ സ്പോർട്സ് കൗൺസിൽ അംഗീകൃത കരാട്ടെ സംഘടന സ്പോർട്സ് കരാട്ടെ അസോസിയേഷൻ ഓഫ് തിരുവനന്തപുരം (SKAT) ഏർപ്പെടുത്തിയത്. നവംബർ 16 ന് രജിസ്ട്രേഷൻ അവസാനിപ്പിക്കുകയും തുടർന്ന് വേണ്ട ഒരുക്കങ്ങൾ നടത്തുകയും ചെയ്തു. മികച്ച രീതിയിൽ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിക്കൊണ്ട് വളരെ ചിട്ടയായും അച്ചടക്കത്തോടെയും സമയബന്ധിതമായി മത്സരങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞു.

229 പോയിൻ്റ് നേടി ആറ്റിങ്ങൽ കരാട്ടെ ക്ളബ്ബ് ഓവറാൾ ചാമ്പ്യന്മാരും 97 പോയിൻ്റോടെ യുണൈറ്റഡ് ഷിറ്റോറിയുകരാട്ടെ അസോസിയേഷൻ രണ്ടാം സ്ഥാനവും 84 പോയിൻ്റോടെ JKNSK പോത്തൻകോട് മൂന്നാം സ്ഥാനവും നേടി.

മത്സരാർത്ഥികൾക്കും പരിശീലകർക്കും രണ്ട് ദിവസവും ഉച്ചഭക്ഷണവും നൽകാൻ കഴിഞ്ഞു. ജഡ്ജ് - റഫറി ആയും പരമാവധി ആളുകളെ ഇതര ജില്ലകളിൽ നിന്നും ആണ് എർപ്പെടുത്തിയത്. 13 പേരെ വിട്ടുതന്ന് സഹായിച്ച കൊല്ലം ജില്ലാ അസോസിയേഷന് ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു.

ഈ ചാമ്പ്യൻഷിപ്പ് മികച്ച താക്കുന്നതിന് സഹായവും പിന്തുണയും നൽകിയ ജില്ലാ സ്പോർട്സ് കൗൺസിൽ, ഒളിംപിക് അസോസിയേഷൻ, കേരളാ കരാട്ടെ അസോസിയേഷൻ, ശ്രീപാദം സ്റ്റേഡിയം അധികാരികൾ തുടങ്ങി ഏവർക്കും നന്ദി അറിയിക്കുന്നു. കൂടാതെ ഈ ചാമ്പ്യൻഷിപ്പിൻ്റെ വിജയത്തിനായി വിശ്രമമില്ലാതെ പ്രവർത്തിച്ച SKAT വൈസ് പ്രസിഡൻ്റ് ഷിജു സെൻസി, എക്സികുട്ടീവ് അംഗം സുധീർ, ആറ്റിങ്ങൽ കരാട്ടെ ടീം പരിശീലകർ, സീനിയർ താരങ്ങൾ തുടങ്ങിയവർക്ക് അഭിനന്ദനങ്ങൾ.

ചാമ്പ്യൻഷിപ്പിൻ്റെ നടത്തിപ്പിന് വിജയകരമായ നേതൃത്വം നൽകിയ SKAT പ്രസിഡൻ്റ് സുരാജ് സെൻസി, ട്രെഷറർ ജ്യോതിനാഥ് സെൻസി, ജോയ്ൻ്റ് സെക്രട്ടറി എം സുരേഷ് കുമാർ, ജോയിൻ്റ് സെക്രട്ടറി രാജൻ സെൻസി, ജോയിൻ്റ് സെക്രട്ടറി സുരേഷ് കുമാർ സെൻസി, വൈസ് പ്രസിഡൻ്റ് സുധീഷ് കുമാർ സെൻസി തുടങ്ങിയവർക്കും അഭിനന്ദനങ്ങൾ.

406395524_677576974515665_2753563356531591179_n.jpg

ഈ വർഷത്തെ തിരുവനന്തപുരം റവന്യു ജില്ലാ കരാട്ടെ മത്സരങ്ങൾ ആറ്റിങ്ങൾ ശ്രീപാദം ഇൻഡോർ സ്‌റ്റേഡിയത്തിൽ വളരെ കുറ്റമറ്റ രീതിയിൽ നടന്നു. ജില്ലാ സ്പോർട്സ് കൗൺസിൽ അംഗീകൃത കരാട്ടെ അസോസിയേഷനായ സ്പോർട്സ് കരാട്ടെ അസോസിയേഷൻ ഓഫ് തിരുവനന്തപുരത്തിൻ്റെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിച്ചത്. വളരെ സുതാര്യമായി ഭാര പരിശോധന കഴിഞ്ഞ് ഓരോ ഇനത്തിലും പങ്കെടുക്കുന്ന കുട്ടികളെ വിളിച്ച് കൂട്ടി കഴിഞ്ഞ വർഷത്തെ മെഡൽ നേടിയവരെ നിയമാനുസരണം വ്യത്യസ്ഥ പൂളുകളിൽ വിന്യസിപ്പിച്ചും ബാക്കി ഉള്ളവരെ ലോട്ട് ഇട്ട് വിന്യസിപ്പിച്ചും ആണ് ഡ്രാ തയ്യാറാക്കിയത്.

കൂടാതെ പങ്കെടുക്കുന്ന മത്സരാർത്ഥികളെയും അവരുടെ കൂടെ വന്നവരെയും അധ്യാപകരെയും കരാട്ടെ പരിശീലകരെയും ജഡ്ജ് - റഫറിമാരെയും എല്ലാം ഉൾപ്പെടുത്തിക്കൊണ്ട് മത്സര നിയമങ്ങളെക്കുറിച്ചും പ്രത്യേകിച്ചും സ്കോർ, ഫൗൾ എന്നിവയെക്കുറിച്ച് വ്യക്തത വരുത്തുന്നതിനുള്ള വിശദീകരണവും നൽകിയ ശേഷമാണ് മത്സരങ്ങൾ ആരംഭിച്ചത്. ഏതെങ്കിലും തരത്തിലുള്ള ഒരു പക്ഷപാദപരമായ വിധി നിർണ്ണയം ഉണ്ടാകാതിരിക്കാൻ കഴിയുന്ന എല്ലാ നടപടികളും കൈക്കൊണ്ടാണ് ഈ കരാട്ടെ മത്സരം SKAT നടത്തി കൊടുത്തത്. ഇലക്ട്രോണിക് സ്കോർബോർഡ്, എല്ലാപേർക്കും ഓരോ മത്സരാർത്ഥിയുടേയും സ്കോർ, ഫൗൾ, മത്സര സമയത്തിൽ എത്ര ബാക്കിയുണ്ട് എന്നെല്ലാം നോക്കി മനസിലാക്കാനായി TV സ്ക്രീൻ എന്നിവ എല്ലാം സജ്ജീകരിച്ചിരുന്നു. കൂടാതെ മത്സരാർത്ഥികളുടെ പരിശീലകർക്കിക്കൊൻ ക്യാമ്പിനും ഉണ്ടായിരുന്നു.

രണ്ട് കോർട്ടുകളിലായി നടന്ന മത്സരങ്ങൾ മറ്റ് നടപടിക്രമങ്ങൾ ഒക്കെ കഴിഞ്ഞ് രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 മണിയോടെ അവസാനിച്ചു.

രണ്ട് കോർട്ടിലെയും ജഡ്ജ് റഫറി ആയി പ്രവർത്തിച്ചവരുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

Tatami - 1

1. ഷിജു എം ഹബീബ് (SKAT Referee, Age - 44, Karate experience - 32 years, Karate School: Nabukawa Shitoryu)

2. സുരേഷ് കുമാർ കെ (SKAT Referee, Age - 51, Karate experience - 30 years, Karate School: Indian Okinawa Goju Ryu)

3. ജുഗ്നു (Kollam District Referee, Age - 45, Karate experience - 35 years)

4. റെജികുമാർ എൽ (SKAT Referee, Age-52, Karate experience - 36 years, Karate School: Oshima Shotokan)

5. അമൽ അശോക് (SKAT Referee, Age - 28, Karate experience - 12 years, Karate School: Alan Thilak Attingal Karate Team)

6. സന്തോഷ് (SKAT Judge, Age-50, Karate Experience - 36 years, Karate School: Shitoryu Sports Karate Accademy)

7. ദേവദത്തൻ (SKAT Judge, Age - 21, Karate Experience - 10 years, Karate School: Okinawan Gojuryu)

Tatami - 2

1. വികാസ് ഫിലിപ്പ് (Kollam district Referee, Age - 37, Karate experience - 17 years)

2. മധീഷ് കുമാർ (SKAT Referee, Age - 51, Karate experience - 39 years, Karate School: Hiroshi-Ha Shitoryu)

3. നോബർട്ട് എറിക്ക് (SKAT Referee, Age - 49, Karate experience - 33 years, Karate School: Shitoryu Sports Karate Accademy)

4. ശ്യാം നാഥ് (SKAT Referee, Age-34, Karate experience - 30 years, Karate School: Indian Okinawa Goju Ryu)

5. പ്രകാശൻ (Kollam district Referee, Age - 52, Karate experience - 34 years)

6. രേവതി (Kollam District Judge, Age-28, Karate Experience - 23 years)

7. ജോതിഷ ജെ എസ് (SKAT Judge, Age - 27, Karate Experience - 8 years, Karate School: Alan Thilak Attingal Karate Team)

ജഡ്ജ് - റഫറി ആയി പ്രവർത്തിച്ചവർ വളരെ നിഷ്പക്ഷമായും സമയബന്ധിതമായും ആണ് മത്സരങ്ങൾ നടത്തി തീർത്തത്. അതിന് പ്രത്യേക അഭിനന്ദനങ്ങൾ.

വളരെ ഭംഗിയായി മത്സരങ്ങൾ നടത്തുന്നതിന് എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തി തന്ന റവന്യു ജില്ലാ സെക്രട്ടറി അനിൽ കുമാർ സാറിനും വളരെ അച്ചടക്കത്തോടെ മത്സര നടത്തിപ്പുമായി സഹകരിച്ച എല്ലാ മത്സരാർത്ഥികൾക്കും സ്കൂൾ അധ്യാപകർക്കും രക്ഷിതാക്കൾക്കും കരാട്ടെ പരിശീലകർക്കും SKAT ൻ്റെ നന്ദി അറിയിക്കുന്നു. കൂടാതെ മത്സര സൗകര്യങ്ങൾ ഒരുക്കുന്നതിന് വളരെ വലിയ സഹായം നൽകിയ SKAT EC അംഗം സുധീർ, മത്സര നടത്തിപ്പിന് നേതൃത്വം നൽകിയ SKAT പ്രസിഡൻ്റ് സുരാജ് സെൻസി, SKAT ജോയൻ്റ് സെക്രട്ടറി സുരേഷ് സെൻസി എന്നിവർക്കും നന്ദി അറിയിക്കുന്നു. കൂടാതെ ടേബിൾ വർക്ക് ചെയ്ത് സഹായിച്ച പോത്തൻകോട് കരാട്ടെ ക്ലബ്ബിലെ അർജ്ജുൻ, ആറ്റിങ്ങൽ കരാട്ടെ ടീമിലെ ദിയ, നിരഞ്ചന, ഭദ്ര, അനശ്വര, ആവണി അനിൽ എന്നിവർക്കും നന്ദി.

bottom of page